സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം;പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു; കോഴിക്കോട് കമ്മീഷണര്‍ക്കെതിരെ സിപിഐഎം

google news
CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് എതിരായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി.
പൊതുജനമധ്യത്തില്‍ സിപിഐഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും കരിവാരിത്തേക്കാനുള്ള ശ്രമമാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു


കഴിഞ്ഞ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തെതുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും അവരുടെ കുടുംബത്തേയും പൊലീസ് വേട്ടയാടുന്നത് തുടരുകയാണ്. ഇതേ തുടര്‍ന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുകയാണ് പൊലീസ്.

കോഴിക്കോട് പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സംഘം ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കെതിരെ മാരകമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. തീവ്രവാദ കേസുകളിലെ പ്രതികളോട് പോലും സ്വീകരിക്കാത്ത സമീപനമാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് പരാതി.

Tags