ക്ഷയരോഗം പിടിപെട്ട് മൃഗങ്ങള്‍ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ; മന്ത്രി ചിഞ്ചുറാണി
Mon, 23 Jan 2023

ക്ഷയരോഗം പിടിപെട്ട് മൃഗങ്ങള്‍ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കും.മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ ശ്രമിക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് റിപ്പോര്‍ട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കും. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു
കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.