അടിമാലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം ; സുഹൃത്തിനെ തെരഞ്ഞ് പൊലീസ്

Police

ഇടുക്കിയില്‍ അടിമാലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സുഹൃത്തിനു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി. അടിമാലി സ്വദേശിയായ നിധിന്‍ തങ്കച്ചന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. യുവാവ് ഒളിവിലാണ്.
വയറുവേദന തുടര്‍ന്ന് ചികിത്സ തേടിയ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍മാര്‍ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് മൊഴിയെടുത്തു.
വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തായ നിതിന്‍ തങ്കച്ചന്‍ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. 
ഇതിന്റെ അടിസ്ഥാനത്തില്‍ അടിമാലി ടെക്‌നിക്കല്‍ സ്‌കൂളിന് സമീപമുള്ള നിധിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നിതിന്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്നത് വിവരം. പൊലീസ് അന്വേഷണം തുടങ്ങി.


 

Share this story