അനധികൃത മദ്യവിൽപന: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
sm,sl

നിലമ്പൂർ: അനധികൃത വിൽപനക്കായി സൂക്ഷിച്ച നാല് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ.നിലമ്പൂർ വരടേമ്പാടം തുമ്പത്തൊടി സുവീനെയാണ് (32) നിലമ്പൂർ എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. കോടതിപ്പടിയിൽ ഇയാൾ നടത്തുന്ന സ്റ്റേഷനറി കടയിൽ മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

ബീവറേജ് അവധി ദിവസങ്ങളിൽ ഇവിടെ മദ്യവിൽപന സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ അരുൺ ബാബു, അജയൻ എന്നിവരും നിലമ്പൂർ ഡാൻസാഫും പരിശോധനയിൽ പങ്കെടുത്തു.

Share this story