ഇലന്തൂര്‍ നരബലി കേസ് ; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

ilanthur narabali

ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ് എന്നിവര്‍ വിയ്യൂര്‍ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. 
കേസില്‍ കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

പ്രതികളെ കസ്റ്റഡിയില്‍ എടുത്തുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഡിജിറ്റല്‍ തെളിവുകളും സൈബര്‍ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമാവുക

Share this story