ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി
minister-k-rajan
അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല

മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചാലക്കുടി പുഴയോരത്ത് ആശ്വാസം. മഴ കൂടിയാല്‍ മാത്രം ആശങ്ക. മുല്ലപ്പെരിയാറില്‍ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി കെ.രാജന്‍. ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങല്‍ക്കുത്തില്‍ നിന്നുള്ള ഇന്‍ഫ്‌ലോ 35,000 ക്യുസെക്‌സ് ആയി തുടരുന്നു. ആകാശം ഇപ്പോഴും മേഘാവൃതമാണ്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ ശരാശരി ഒന്‍പതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ ഡാം നിറഞ്ഞതിനാല്‍ ഷട്ടര്‍ തുറന്നിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ കൂടുതല്‍ ജലം തമിഴ്‌നാടിന് കൊണ്ടുപോകാനാകില്ല.

Share this story