ഇടുക്കിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി :സുഹൃത്ത് അറസ്‌റ്റിൽ
Tue, 14 Jun 2022

ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നോബിളിനെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. കൂടുതൽ വിവരങ്ങൾ ഇതിന് ശേഷം ലഭ്യമാകും.