തരൂരിന്റെ പര്യടനത്തെ കുറിച്ച് ഞാന്‍ ഒന്നും മിണ്ടുന്നില്ല, എല്ലാം സുധാകരന്‍ പറയും ; വി ഡി സതീശന്‍

v d satheesan

ശശി തരൂരിന്റെ മലബാര്‍ പര്യടനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്. എല്ലാവരും കയറി അഭിപ്രായം പറയേണ്ടതില്ല. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. തരൂര്‍ വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ മറുപടി പറയുമെന്ന് സതീശന്‍ പറഞ്ഞു.
തരൂരിന്റെ വിലക്കിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രികുപ്പായം തയ്ച്ചുവച്ചവരാണ് ഇതിന് പിന്നിലെന്നുമുള്ള കെ മുരളീധരന്‍ എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.
 

Share this story