വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി : ഭർത്താവ് പിടിയിൽ
Mon, 9 May 2022

വയനാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനെ(22) ആണ് ഭർത്താവ് സിദ്ദിഖ് കൊലപ്പെടുത്തിയത്.ബന്ധുവായ വയനാട് പനമരം സ്വദേശിയുടെ വീട്ടില്‍ എത്തിയതായിരുന്നു സിദ്ദിഖും ഭാര്യ നിതയും. രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദിഖ് കോഴിക്കോടുള്ള സഹോദരന്‍ വഴി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് കുടുംബവും കൊലപതാക വിവരമറിയുന്നത്. സംഭവത്തിൽ സിദ്ദിഖിനെ പനമരം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.