തൃശ്ശൂരിൽ ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

arrested

തൃശൂര്‍: ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എടവിലങ്ങ് പാറക്കല്‍ ലാലുവിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ ലാലുവിന്റെ ഭാര്യ രാഗി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. 

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു രാഗി. തൊട്ടടുത്ത സഹോദരന്റെ വീട്ടിലാണ് രാഗിയും മക്കളും രാത്രി ഉറങ്ങുക. ശനിയാഴ്ച രാത്രി രാഗിയുടെ വാടകവീട്ടില്‍ കയറിയ ലാലു ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ രാഗിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് ചെന്ന ബന്ധുക്കളാണ് ലാലുവിനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

Share this story