കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 84 ലക്ഷം രൂപയുടെ സ്വര്‍ണം

google news
kochi

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 1.404 കി.ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

മലപ്പുറം സ്വദേശി ജാബിര്‍, ഷാലുമോന്‍ ജോയി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ദുബൈ, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നാണ് ഇവരെത്തിയത്. സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.


 

Tags