'പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി'; ഫിറോസിന് മുന്‍കൂര്‍ അഭിവാദ്യങ്ങളെന്ന് ഹരീഷ് പേരടി

firoz

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് തന്റെ പിന്തുണ ഹരീഷ് അറിയിച്ചത്.'എഴുതി വെച്ചോളു. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്. പേര് പികെ ഫിറോസ്. ഫിറോസിന് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍', ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷക്കേസിലെ പ്രതിയായ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചിരുന്നു

Share this story