അതിവേഗ റെയില്‍പാതകള്‍ കേരളത്തിന് അനിവാര്യം: മന്ത്രി ബാലഗോപാല്‍

google news
Minister KN Balagopal
എല്ലാ യാത്രാമാധ്യമങ്ങളും ഉചിതമായ രീതിയില്‍ സംയോജിപ്പിച്ചുകൊണ്ടാകണം ഈ സംവിധാനം നടപ്പാക്കേണ്ടത്.

അതിവേഗ റെയില്‍പാതകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും അനിവാര്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. എല്ലാ യാത്രാമാധ്യമങ്ങളും ഉചിതമായ രീതിയില്‍ സംയോജിപ്പിച്ചുകൊണ്ടാകണം ഈ സംവിധാനം നടപ്പാക്കേണ്ടത്.
പരിസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും പ്രസക്തി റെയില്‍വേക്കോണെന്നും അദ്ദേഹം പറഞ്ഞു. തെക്ക്, വടക്ക് റെയില്‍പാതകളും അവയെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടങ്ങിയ ഗതാഗത സംവിധാനമാണ് കേരളത്തിന് അനുയോജ്യമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതിന്റെ ഭാഗമാണ് അതിവേഗപ്പാതകള്‍.

സാമ്പത്തിക സ്ഥിതിനോക്കി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല അത്. അതതുകാലത്തെ ലാഭ നഷ്ടം മാത്രം നോക്കിയിരുന്നെങ്കില്‍ കൊല്ലംചെങ്കൊട്ട–മധുര പാത തിരുവിതാംകൂറിലെ ഭരണാധികാരികള്‍ ഉണ്ടാക്കുമായിരുന്നില്ല. അന്ന് ആ പാതയില്‍ ആഴ്ചയില്‍ ഒരു ട്രെയിന്‍ മാത്രമാണ് ഓടിയിരുന്നത്.

Tags