നാക്കു പിഴ പതിവാക്കരുതെന്ന് സുധാകരനോട് ഹൈക്കമാൻഡ്

k sudhakaran

നാക്കു പിഴ പതിവായി ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് കോൺഗ്രസ്സ് ഹൈക്കമാൻഡ്.
ജവാഹർലാൽ നെഹ്രുവിനെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല സുധാകരൻ പ്രസ്താവനനടത്തിയത് എന്ന സുധകാരന്റെ വിശദീകരത്തിൽ ത്യപ്തരായ ഹൈക്കമാൻഡ് വിവാദം അവസാനിപ്പിക്കാൻ കേരള നേതൃത്വത്തിന് നിർദേശംനൽകി.വിഷയവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാൻ കെ.സി. വേണുഗോപാൽ  ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ തങ്ങൾ ഉയർത്തില്ലെന്ന് ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചതായാണറിയുന്നത്.

ആ .ർ.എസ്.എസ്. ശാഖയ്ക്ക് സംരക്ഷണം നൽകി എന്നത് കടുത്ത അഭിപ്രായവ്യത്യാസമുള്ള എതിർരാഷ്ട്രീയക്കാരായാലും അവരെ അക്രമിക്കുന്ന നിലപാടല്ല കോൺഗ്രസിനുള്ളത് എന്നു ചൂണ്ടിക്കാണിക്കാനാണ് താനുദ്ദേശിച്ചതെന്നാണ് സുധകാരന്റെ വാദം. എന്നാൽ ഇത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന വിശദീകരണവും  ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.തുടർന്നാണ് ഇനി പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധ വേണമെന്ന നിർദ്ദേശത്തോടെ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തന്നെ നടക്കുന്ന പ്രശ്നങ്ങൾ അവസാനിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Share this story