കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ഹൈക്കോടതി
highcourt

കൊച്ചി:കേസുകൾ  തീർപ്പാക്കുന്നതിനുളള  കാലതാമസത്തിനെതിരെ ഹൈക്കോടതി.ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ പരാമര്‍ശിച്ചു, കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന്   കോടതിയിലുളള  വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു,  

വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള  ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനും നിർദേശം നല്‍കി.,  ഹൈക്കോടതി രജിസ്ട്രാർക്ക് (ജുഡീഷ്യറി)യ്ക്കാണ്  നിർദേശം നൽകിയത്.20 വ‍ർഷം വരെ പഴക്കമുളള  ഹർജികൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു, ഇതിന് രജിസ്ട്രിയും ഉത്തരവാദിയെന്ന് നിരീക്ഷിച്ചു. തൃശൂർ സ്വദേശിയായ എം കെ സുരേന്ദ്രബാബു കൊടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ പരാമർശം.

Share this story