സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
heavy rain
പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മഴയെ തുടര്‍ന്ന് നാല് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 
പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. തിരുവനനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അന്തരീക്ഷം മേഘാവൃതമെങ്കിലും കാറ്റിന്റെ ശക്തി മഴയെ സ്വാധീനിക്കുക. കാറ്റ് ശക്തിപ്രാപിച്ചാല്‍ മധ്യ വടക്കന്‍ കേരളത്തില്‍ രാവിലെ മുതല്‍ കൂടുതല്‍ മഴ ലഭിക്കും. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണം.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍
കടലില്‍ പോകരുത്.

Share this story