സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകള്‍ക്ക് ഇന്ന് അവധി
heavy rain
.9 ജില്ലകളില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.9 ജില്ലകളില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി. കോട്ടയം , ഇടുക്കി , ആലപ്പുഴ , പത്തനംതിട്ട , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കാസര്‍ഗോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story