കനത്ത മഴ : ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു ; താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പെട്ടെന്ന് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്
chalakudy

കനത്ത മഴ : ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു ; താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പെട്ടെന്ന് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്

തൃശൂർ : പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണം.

പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്ന് സ്ലൂയിസ് ഗേറ്റുകൾ രാവിലെ 7.30 ന് തുറന്നിരുന്നു. പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയ സാഹചര്യത്തിലാണിത്.

പീച്ചി ഡാമിലും ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി. മണലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ​ണമെന്നും അധികൃതർ അറിയിച്ചു. പുഴയിൽ 5 മുതൽ 10 സെ.മീ വരെ വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Share this story