കനത്ത മഴ : 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

google news
heavy rain


കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ വൈകിട്ട് തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളത്തും തൃശൂരും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പിന്നീട്.

വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂർ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണ് ഇന്നലെ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പോടെയാണ് തീരുമാനം മാറ്റിയത്. തൃശൂരിനു പുറമേ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. 

കൊല്ലത്ത് അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലയിലും അവധി. കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ മാറ്റിവച്ചു. ഇന്നു മുതൽ വെള്ളിയാഴ്ച വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. 


 

Tags