തൃശൂർ ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം
heavy rain

തൃശൂർ : തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതി തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ ​ഹരിത.വി.കുമാർ. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നതിനാൽ ചാലക്കുടി പുഴയിലെ സാഹചര്യം രൂക്ഷമാണെന്നും കളക്ടർ പറഞ്ഞു.

2018-2019 വെള്ളപ്പൊക്കത്തിൽ മാറിത്താമസിക്കേണ്ടി വന്ന എല്ലാ കുടുംബങ്ങളും കച്ചവടസ്ഥാപനങ്ങളും ഉൾപ്പടെയുള്ളവർ അധികൃതരുടെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറാൻ തയ്യാറാവണമെന്നും കളക്ടർ അറിയിച്ചു.

Share this story