സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി

google news
veena george

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതുമായ സംഭവത്തെ തുടർന്നാണ് നടപടി.

നെടുങ്കണ്ടത്തെ ആറ് പോയിന്റുകളിൽ നിന്നും ശേഖരിച്ച 8 സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മൽസ്യ സാമ്പിളുകൾ ശേഖരിച്ചത്.

Tags