മോഷ്ടിച്ച മൊബൈലുമായി കടയിലെത്തി ; 27 കാരന്‍ പിടിയില്‍

arrest

മഞ്ചേശ്വരത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഫോണിന്റെ ലോക്കഴിക്കാന്‍ കടയില്‍ എത്തിയതിനിടെയായിരുന്നു പിടിയിലായത്. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാല്‍ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഇയാള്‍ മോഷ്ടിച്ചത്. 

മോഷ്ടിച്ച ഫോണിന്റെ ലോക്ക് അഴിക്കാനായി കടയില്‍ കൊണ്ട് ചെന്നപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.മഞ്ചേശ്വരം എസ്‌ഐ അന്‍സാറും സംഘവും ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സംശയം ചെയ്ത പൊലീസ് ഫര്‍ഹാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Share this story