ഹരിദാസ് വധക്കേസ് ; അറസ്റ്റിലായ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച തലശേരിയിലെ അധ്യാപിക അറസ്റ്റിൽ ; പ്രതി താമസിച്ചത് മുഖ്യമന്ത്രിയുടെ പിണറായിലെ വസതിക്ക് സമീപം
nijildasarrest

തലശേരി : ഹരിദാസ് വധക്കേസിൽ അറസ്റ്റിലായ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച സ്വകാര്യ സ്കൂൾ അധ്യാപികയെ ന്യൂ മാഹി പൊലീസ് അറസ്റ്റു ചെയ്തു. ധർമ്മടം പാലയാട്ടെ ശ്രീനന്ദനത്തിൽ പി.എം രേഷ്മയെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പിണറായിലെ വസതിക്ക് സമീപത്തായാണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞിരുന്നത്.

ഇയാൾക്ക് എല്ലാ സഹായവും ചെയ്ത് നൽകിയിരുന്നത് രേഷ്മയാണെന്ന് വ്യക്തമായിരുന്നു. പിണറായി മഹോത്സവത്തിനെത്തിയ കലാകാരന്മാരെ താമസിപ്പിച്ച വീടാണിത്. ഇതിന് ശേഷമാണ് നിജിൽദാസ് ഇങ്ങോട്ടെത്തുന്നത്. നിജിൽദാസിനെ പിടികൂടിയതിനൊപ്പം തന്നെ എസ്.ഐമാരായ വിപിനും, അനിൽകുമാറും രേഷ്മയെയും കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രേഷ്മയെ  മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..സി പി എമ്മിൻ്റെ ശക്തികേന്ദ്രത്തിലാണ് ആരുമറിയാതെ പ്രതി ഒളിവിൽ കഴിഞ്ഞതെന്നത് പൊലീസിനെയും, നാട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലിസിനെതിരെ സി.പിഎം കേന്ദ്രങ്ങൾ അതിശക്തമായ ആരോപണവുമായി രംഗത്തുവന്നിരുന്നു.

Share this story