സ്‌പെഷ്യല്‍ക്ലാസ് എന്ന പേരില്‍ വിളിച്ചുവരുത്തി പീഡനം ; അധ്യാപകന്‍ അറസ്റ്റില്‍
arrested

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടില്‍ അബ്ദുല്‍ ഖയ്യും ആണ് അറസ്റ്റിലായത്. 44 കാരനായ ഇയ്യാള്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗീകമായി ഉപദ്രവിച്ചത്

സ്‌പെഷ്യല്‍ ക്ലാസ് എടുക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്‌കൂളിലെ ലൈബ്രറിയില്‍ വച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ ആക്രമിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം വ്യക്തമായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this story