ഗുരുവായൂര്‍ തുലാഭാരം: തട്ടില്‍പ്പണ ശേഖരണം രണ്ടു തവണയെന്ന് പരാതി
Guruvayur Thulabharam: Complaint that the collection of thatch money was twice

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാര വഴിപാടിനെത്തിയവരില്‍ നിന്ന് രണ്ടു തവണ തുക ശേഖരിക്കുന്നതായി പരാതി. ഔദ്യോഗികമായി തട്ടില്‍ പണം രസീതി വഴിയും അനൗദ്യോഗികമായി തുലാഭാര തട്ടില്‍ പണം ശേഖരിച്ചുമാണ് ഭക്തരെ പിഴിയുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.. ബാംഗ്ലൂര്‍ സ്വദേശിയായ ശിവശങ്കര്‍ എന്ന ഭക്തന്‍  അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
  
ഗുരുവായൂരില്‍ തുലാഭാരം വഴിപാട് നടത്തുന്ന ആള്‍ തൂക്കത്തിന് അനുസരിച്ച് ദേവസ്വം നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ പണം അടക്കേണ്ടതുണ്ട്.. ഇതിനു പുറമെ ഓരോ തുലാഭാരത്തിനും തട്ടില്‍ പണം എന്ന പേരില്‍ നൂറു രൂപയും   വാങ്ങി വരുന്നു..
  
എന്നാല്‍  തുലാഭാരത്തട്ടില്‍ പണം സമര്‍പ്പിച്ച ശേഷം രസീതി വാങ്ങുമ്പോഴാകും തട്ടില്‍പ്പണം നേരത്തെ സമര്‍പ്പിച്ച വിവരം ഭക്തരുടെ ശ്രദ്ധയില്‍ പതിയുക. ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും തിരക്കു നിയന്ത്രിച്ച് മാറൂ മാറൂ  എന്ന് പറയാന്‍ മാത്രം നിരവധി ജീവനക്കാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും തട്ടിലില്‍ പണം വയ്ക്കരുതെന്നു ബോധവത്ക്കരിക്കാന്‍  ഇവിടെ ആരുമില്ലെന്നാണ് ഭക്തര്‍ പറയുന്നത്.പ്രാര്‍ത്ഥനാ സഫലീകരണമായതിനാല്‍ ആരും ഇത് ചോദ്യം ചെയ്യാറുമില്ല.  ദേവസ്വത്തിലെ കരാറുകാരാണ്തട്ടില്‍പ്പണമെന്ന വഴിപാട് പ്രോത്സാഹിപ്പിക്കുന്നതെന്ന് നേരത്തെത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതിനായി   100ന്റേയും 500 ന്റേയും നോട്ടുകള്‍ ആദ്യം തന്നെ  കരാറുകാര്‍ തട്ടിലില്‍ വയ്ക്കുമത്രെ. 

ഇതു കാണുന്ന ഭക്തരില്‍ പലരും ഇങ്ങനെ തട്ടില്‍ പണം വെക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ് പതിവ്.  മുന്‍കാലങ്ങളില്‍ ഇതുസംബന്ധിച്ച് ഭക്തരില്‍ നിന്ന് നിരവധി പരാതികള്‍ ലഭ്യമായതിനെ തുടര്‍ന്ന്  തട്ടില്‍ പണം എടുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിക്കാന്‍ ദേവസ്വം അധികൃതര്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു.എന്നാല്‍ ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്റര്‍മാരും മാറുന്നതോടെ വീണ്ടും പഴയ രീതികള്‍തന്നെ തുടരുന്ന പ്രക്രിയയാണ് ദേവസ്വത്തില്‍ കണ്ടുവരുന്നത്. തട്ടില്‍ പണം  വയ്‌ക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡെഴുഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അത് ശ്രദ്ധയില്‍ പതിയും വിധമല്ലെന്നാണ് ആരോപണം.  അതിനും  പുറമെ തിക്കിലും തിരക്കിലും ഞെങ്ങി ഞെരുങ്ങി വഴിപാട് എങ്ങനെയെങ്കിലും നിവൃത്തിച്ച് മടങ്ങാനുള്ള തിരക്കിലാകും ഭക്തര്‍.

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്നും വന്ന ഭക്തന്‍ തട്ടില്‍ പണമായി 20 രൂപയാണ് വെച്ചത് . ഇത് ഈ ഭക്തന് തന്നെ തിരിച്ചു നല്‍കാന്‍ ശ്രമം നടത്തിയ ശേഷം തിരക്കുള്ള സമയത്ത് ആളുകളെ മിനക്കെടുത്താന്‍  എന്ന് പറഞ്ഞു അദ്ദേഹത്തെ അപമാനിച്ചു വിട്ടെന്നു മാണ്  ഇപ്പോള്‍ പരാതിയുയര്‍ന്നിട്ടുള്ളത്. ഇത്തവണത്തെ തുലാഭാരകരാര്‍ കാലയളവില്‍ മാത്രം എത്ര രൂപ ഗുരുവായൂരപ്പന് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സിസിടിവി ദൃശ്യങ്ങള്‍ മാത്രം  പരിശോധിക്കുന്നതിലൂടെ വ്യക്തമാകുമെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

Share this story