കോണ്‍ഗ്രസ് ഓഫീസുകളിലെ സ്റ്റാഫുകളെ നിയമിക്കുന്നതിനുളള മാര്‍ഗരേഖ തയ്യാറായി

CONGRESS

കോണ്‍ഗ്രസ് ഓഫീസുകളിലെ സ്റ്റാഫുകളെ നിയമിക്കുന്നതിനുളള മാര്‍ഗരേഖ തയ്യാറായി. അഞ്ചു വര്‍ഷത്തേക്കായിരിക്കും നിയമനം നടത്തുക. ഡിസിസി ഓഫീസുകളിലെ സ്റ്റാഫ് നിയമനത്തിനും പത്ത് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. നിയമനത്തിന് ഉദ്യോഗാര്‍ഥി താമസിക്കുന്ന പ്രദേശത്തെ ബൂത്ത് മുതല്‍ ഡിസിസി വരെയുളള എല്ലാ തലങ്ങളുടേയും പ്രസിഡന്റുമാരുടെ അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശയും വേണമെന്നും നിര്‍ദേശമുണ്ട്. 

നിയമനം സംബന്ധിച്ച് മാര്‍ഗരേഖയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അംഗീകാരം നല്‍കി.
ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തനപരിചയം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കണം എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആകെ ഒഴിവിന്റെ 50 ശതമാനം 45 വയസ്സില്‍ താഴെയുള്ള വനിതകള്‍, പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയവരാകണം. ആറു മാസം പരിശീലനമുണ്ടാകും, ഉദ്യോഗാര്‍ഥിയുടെ പരമാവധി പ്രായം 65 വയസായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Share this story