മധുകൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കാതെ സര്‍ക്കാര്‍
madhu

അട്ടപ്പാടി മധുകൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ഫീസോ, ചെലവോ നല്‍കിയില്ല.
വിചാരണ നാളിലെ ചെലവെങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് കാട്ടി അഭിഭാഷകന്‍ രാജേഷ് എം.മേനോന്‍ കളക്ടര്‍ക്ക്  ചെലവ് കണക്ക് സഹിതം കത്തയച്ചു.സര്‍ക്കാരിന് താത്പര്യമുള്ള കേസില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ്, ഏറെ പ്രമാദമായ മധുകൊലക്കേസില്‍ വക്കീലിന് ഫീസ് കൊടുക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുന്നത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന് ഫീസ് നല്‍കുന്നില്ലെന്ന പരാതി മധുവിന്റെ അമ്മ മല്ലി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു . ഇതുവരെ 40ലേറെ തവണ രാജേഷ് എം.മേനോല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ , വക്കീലിന് നല്‍കിയിട്ടില്ല.

240 രൂപയാണ് ഒരു ദിവസം ഹാജരായാല്‍ വക്കീലിന് നല്‍കുക.1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്.

കോടതിയില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ ചെലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കില്‍ അത് 170 ആയി കുറയും.കേസില്‍ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി.ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.

Share this story