ഗവര്‍ണറുടെ നീക്കങ്ങള്‍ ആര്‍എസ്എസ് അജണ്ട'; വിമര്‍ശനം ശക്തമാക്കാന്‍ എല്‍ഡിഎഫ്
arif mohammad khan governor

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രചാരണം ശക്തമാക്കാന്‍ എല്‍ഡിഎഫ്. ഗവര്‍ണറുടെ ആര്‍എസ്!എസ് ബന്ധത്തിലൂന്നി വിമര്‍ശനം കടുപ്പിക്കാനാണ് തീരുമാനം. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ നിയമവഴികള്‍ സ്വീകരിക്കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നു.

അനുനയത്തിന്റെ സാധ്യതകളടഞ്ഞതോടെ ഗവണര്‍ സര്‍ക്കാര്‍ പോര് രാഷ്ട്രീയ പ്രചരണമാക്കുകയാണ് എല്‍ഡിഎഫ്. ഇടതു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ ആര്‍എസ്!എസ് അജണ്ടയാണെന്ന വിമര്‍ശനം ശക്തമാക്കാനാണ് നീക്കം. ആര്‍എസ്എസ് ബന്ധവും മോഹന്‍ഭാഗവതുമായുള്ള ഗവര്‍ണറുടെ കൂടിക്കാഴ്ച്ചയും പ്രചരണായുധമാക്കുന്നതോടെ വിവാദത്തില്‍ രാഷ്ട്രീയ മേല്‍ക്കൈ നേടാനാകുമെന്ന് സിപിഐഎം കരുതുന്നു.

Share this story