ഗവര്‍ണര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തും
arif

തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാരെ കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് 12.15 ന് സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തും. സമരത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രതിഷേധക്കാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ദില്ലിക്ക് പോകുന്നതിന് മുമ്പാണ് ഗവർണർ ഇന്ന് സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഈ മാസം കേരളത്തിലേക്ക് ഗവര്‍ണര്‍ മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

Share this story