സമസ്‌തക്കെതിരെ വീണ്ടും ഗവർണർ ; നിലപാട് അംഗീകരിക്കാനാവില്ല
കണ്ണൂർ വി സി നിയമന വിവാദം : ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ

 

തിരുവനന്തപുരം: സമസ്‌തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കി വിട്ടത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു. സമസ്‌തയുടെ നിലപാടിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഗവർണർ അറിയിച്ചു.

സ്‌ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സമസ്‌ത നേതാവിന്റെ ഭാഗത്തു നിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേസെടുക്കാത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തിയിരുന്നു.

Share this story