നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍

google news
പെണ്‍കരുത്തില്‍ മുളിയാറിലെ ബിരിയാണി മണമുള്ള നെല്‍പ്പാടങ്ങള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സര്‍ക്കാര്‍. വിളനഷ്‌ടവും നഷ്‌ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി നെല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.

വേനല്‍ മഴയില്‍ ഉണ്ടായ മടവീഴ്‌ചയിൽ കൃഷി നശിച്ച കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കും. മടവീഴ്‌ച തടയാന്‍ പുറംബണ്ട് നിര്‍മാണം ഉടന്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ വ്യക്‌തമാക്കി. വിളനാശത്തോടെ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തടസങ്ങളും നഷ്‌ടപരിഹാരം നല്‍കുന്നതിലെ അശാസ്‌ത്രീയതയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധ്യമാകും.

കൊയ്‌ത്തു യന്ത്രങ്ങൾ കിട്ടാത്ത കര്‍ഷകരുടെ ദുരിതങ്ങളും പരിഹരിക്കും. യന്ത്രങ്ങള്‍ തദ്ദേശീയമായി തന്നെ വികസിപ്പിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

Tags