സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ ഖാദികോട്ട് ധരിക്കും

khadi coats

കണ്ണൂര്‍:ആരോഗ്യ പ്രവത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനം പരിയാരം കണ്ണൂര്‍ ഗവ .മെഡിക്കല്‍ കോളേജില്‍  ചൊവ്വാഴ്ച്ച രാവിലെ 10 .30  ന് നടക്കും.
ഖാദി ബോര്‍ഡ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ,സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.ആഴ്ചയില്‍ ഒരുദിവസം ഖാദി ധരിക്കണം എന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിര്‍ദ്ദശേത്തിന് പുറമെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും,നേഴ്സുമാര്‍ക്കും ഖാദി കോട്ട്  നിര്‍ബന്ധമാക്കിയത്. 

ഖാദി മേഖലക്ക്  വിപണിയും, സാമ്പത്തിക  നേട്ടവും, നിരവധി പേര്‍ക്ക് തൊഴിലും  ഇതുവഴി ഉണ്ടാകുുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കേണ്ട കോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചാണ് ,ഖാദി കോട്ട് നിര്‍ബന്ധമാക്കണം  എന്നുള്ള  അപേക്ഷ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ,മുഖ്യ മന്ത്രിക്ക്  സമര്‍പ്പിച്ചത്.ഖാദി ബോര്‍ഡിന്റെ അപേക്ഷക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍ക്കുകയായിരുന്നു.

Share this story