മുഖ്യമന്ത്രിക്ക് യുഎസിലെ മയോ ക്ലിനിക്കിൽ ചികിത്സ : 29.82 ലക്ഷം അനുവദിച്ചു
Mon, 18 Apr 2022

തിരുവനന്തപുരം : അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്കായി 29,82,039 രൂപ അനുവദിച്ച് സർക്കാർ. ജനുവരി 11 മുതൽ 26 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയത്. കഴിഞ്ഞ 30 ന് മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്സ്) വിഭാഗം പണം അനുവദിച്ചത്.