കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമാകുന്നു; പി.കെ കൃഷ്‌ണദാസ്‌

google news
PK Krishnadas

കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമാകുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്‌. കള്ളക്കടത്ത് നടത്തുന്ന സംഘവും അത് കവർച്ച ചെയ്യുന്ന സംഘവും സജീവമാകുന്നു. ക്രമസമാധാന തകർച്ചയിലേക്ക് കാര്യങ്ങൾ എത്തി. പക്ഷെ സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.കേരളത്തിലെ സ്വർണ്ണക്കടത്ത് തീവ്രവാദ വിരുദ്ധ സേനയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കും.

Tags