യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി : 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
kozhikode-airportകോഴിക്കോട് : യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം കൈക്കലാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്ന് കരിപ്പൂരില്‍ രണ്ടുപേര്‍ക്കെതിരെ നടപടി. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവില്‍ദാര്‍ സനിത് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ജൂലൈ 26ന് എത്തിയ യാത്രക്കാരന്‍ ഷിഹാബ് ഒളിപ്പിച്ച സ്വര്‍ണമാണ് ഇവർ കൈക്കലാക്കിയത്. ഉദ്യോഗസ്ഥര്‍ ഷിഹാബിനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്കു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

Share this story