സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

google news
gold

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസമായി ഉയര്‍ന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നിരുന്നു. അതേസമയം 41000 ന് മുകളില്‍ തന്നെയാണ് സംസ്ഥാനത്തെ സ്വര്‍ണവില ഇപ്പോഴുമുള്ളത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,160 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5145 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4255 രൂപയാണ്.

Tags