ജി സുധാകരന്‍ ഇനി ബ്രാഞ്ച് കമ്മറ്റിയില്‍
g
ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിലാണ് രണ്ട് പ്രാവിശ്യം മന്ത്രിയായിരുന്ന സുധാകരന്‍ ഇനി പ്രവര്‍ത്തിക്കേണ്ടത്

പ്രായപരിധിയുടെ പേരില്‍ തന്നെ മേല്‍ക്കമ്മിറ്റികളില്‍ നിന്നൊഴിവാക്കിയതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് മാറാന്‍ താത്പര്യം അറിയിച്ച ജി സുധാകരന്‍ പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിലാണ് രണ്ട് പ്രാവിശ്യം മന്ത്രിയായിരുന്ന സുധാകരന്‍ ഇനി പ്രവര്‍ത്തിക്കേണ്ടത്

തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരന്‍ സംസ്ഥാന – ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പ്രായപരിധി കര്‍ശനമാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജി സുധാകരന്‍ ഒഴിവായത്. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നടക്കം ജി സുധാകരന്‍ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്.

Share this story