സംസ്‌ഥാനത്ത്‌ പഴവർഗങ്ങളുടെ വില കുതിച്ചുയരുന്നു
fruits12

കൊച്ചി : സംസ്‌ഥാനത്ത്‌ പഴങ്ങളുടെ വില കുതിച്ചുയരുന്നു. ഓറഞ്ച്, മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വിലയാണ് ഒരു മാസം മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി വർധിച്ചത്. ഇതോടെ റമസാൻ മുന്നിൽ നിൽക്കെ വില കുതിച്ചുയരുന്നത് ഏറെ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണ്.

ഒരു മാസം മുമ്പ് വരെ കിലോക്ക് 60നും 80നും ഇടയിൽ വിലയുണ്ടായിരുന്ന നാരങ്ങക്ക് ഇപ്പോൾ 200 രൂപയായി. 100 രൂപയായിരുന്നു ആപ്പിളിന് ഇപ്പോൾ 240 വരെയെത്തി. മുന്തിരിക്ക് 60 രൂപയിൽ നിന്ന് 90 രൂപയായി. സീഡ് ലെസ് മുന്തിരിക്ക് 120ൽ നിന്ന് 180 രൂപ വരെയായി. ഓറഞ്ച് വില 100 രൂപയും ഞാലിപ്പൂവൻ പഴത്തിന് 40ൽ നിന്ന് 65 രൂപയുമായും ഉയർന്നു.

ഏത്തയ്‌ക്ക 70 രൂപ, പപ്പായ- 48, സപ്പോട്ട- 90, മൂവാണ്ടൻ മാങ്ങ- 70, പൈനാപ്പിൾ- 38 എന്നിങ്ങനെയാണ് മറ്റ് പഴവർഗങ്ങളുടെ വില. വിഷുവും റംസാനും ഒപ്പം കടുത്ത വേനലുമാണ് പഴങ്ങളുടെ വില വർധിക്കാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

Share this story