ബിപിഎൽ വിഭാഗത്തിന് സൗജന്യ കുടിവെള്ളം

pipe water

ബിപിഎൽ വിഭാ​ഗത്തിലുള്ള ഉപഭോക്താക്കൾക്ക്, കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകാനുള്ള സൗകര്യം വാട്ടർ അതോറിറ്റി ലഭ്യമാക്കി. ഇതിനായി https://kwa.kerala.gov.in/bpl-renewal/ എന്ന ലിങ്കിൽ പ്രവേശിച്ച്, ബിപിഎൽ ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക ഉപഭോക്തൃ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി ഔദ്യോ​ഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.

അപേക്ഷയുടെ സ്ഥിതി വിവരം SMS ആയി ലഭിക്കും. ജനുവരി 31നു മുൻപ് അപേക്ഷ പുതുക്കി നൽകേണ്ടത്. ആനുകൂല്യത്തിനുള്ള അപേക്ഷയ്‌ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്, വില്ലേജ് ഓഫിസിൽ കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്. പ്രതിമാസ കുടിവെള്ള ഉപഭോ​ഗം 15 കിലോ ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള ബിപിഎൽ-കാർക്കാണ് സൗജന്യ കുടിവെള്ളം ലഭിക്കുന്നത്.

Share this story