മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് അന്തരിച്ചു ​​​​​​​
Former Advocate General CP Sudhakara

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്‌ഥാന പ്രസിഡണ്ടും അഖിലേന്ത്യ വൈസ് പ്രസിഡണ്ടുമാണ് സിപി സുധാകര പ്രസാദ്. വിഎസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചിട്ടുണ്ട്.

സർവീസ് ഭരണഘടന കേസുകളിൽ വിദഗ്‌ധനായിരുന്നു ഇദ്ദേഹം. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്‌തിയാണ് സിപി സുധാകര പ്രസാദ്. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് കൊച്ചിയിൽ വച്ച് നടക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

Share this story