ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ തല്‍ക്കാലം സര്‍ക്കാര്‍ നിയമനടപടിക്കില്ല

google news
cm and governor

ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുകയാണെങ്കിലും ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ തല്‍ക്കാലം സര്‍ക്കാര്‍ നിയമനടപടിക്കില്ല. ബില്ലുകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ബില്ലുകളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരും ഇടതുമുന്നണിയും ആലോചിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ഇതിലേക്ക് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വൈകിയാലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നു തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ. മാത്രമല്ല ഭരണഘടന അനുസരിച്ച് ബില്ലില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല.

വിശദമായ പരിശോധന നടത്താന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കാനാണ് തീരുമാനം. ബില്ലില്‍ ഏതെങ്കിലും ഭാഗത്ത് വിശദീകരണം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കും.വിഷയവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധികള്‍ സര്‍ക്കാരിന് പ്രതീക്ഷ പകരുന്നുണ്ട്. ഒപ്പിടുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാല്‍ രാഷ്ട്രപതിയെ സമീപിക്കും. ഇതിനൊപ്പം നിയമപരമായും നേരിടാനാണ് തീരുമാനം.

Tags