ആലുവയില്‍ ഫുട്‌ബോള്‍ ആരാധകരുടെ റാലി ; അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് കേസെടുത്തു

police jeep

ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ച് ആലുവയില്‍ റാലി നടത്തിയ അമ്പതോളം വാഹന ഉടമകള്‍ക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത വാഹന ഉടമകള്‍ക്കെതിരെയാണ് ആലുവ പൊലിസ് കേസെടുത്തത്.

അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകള്‍, സൈലന്‍സറില്‍ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകള്‍, ചെറിയ കുട്ടികള്‍  ഓടിച്ച വാഹനങ്ങള്‍, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകള്‍ എന്നീ വാഹനങ്ങളുടെ ഉടമകള്‍ക്കാണ് നോട്ടീസയക്കുന്നത്.


 

Share this story