മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

drip
കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ആശുപത്രിയിലെ ജനറല്‍, ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. 
ആരോഗ്യ വിഭാഗം ഹോസ്റ്റലിലും കാന്റീനിലും പരിശോധന നടത്തി. തൊട്ടടുത്തുള്ള കാന്റീനില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണമെത്തിക്കുന്നത്. ഞായറാഴ്ച വിളമ്പിയ കോഴിക്കറിയില്‍ നിന്നാണ് വിഷബാധയേറ്റെത് എന്നാണ് സംശയം.
 

Share this story