ഫ്‌ലഡ് ടൂറിസം അനുവദിക്കില്ല : മന്ത്രി കെ രാജന്‍
minister-k-rajan

ഫ്‌ലഡ് ടൂറിസം അനുവദിക്കില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ രാജന്‍. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണ്. തെക്കന്‍ കേരളത്തിലെ മഴ വൈകുന്നേരത്തോട് കൂടി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാം തീയതിവരെ സര്‍ക്കാര്‍ ജാഗ്രത പാലിക്കും. ബോണക്കാട് വിഷയത്തില്‍ പരിഹാരം കാണാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് കളക്ടര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 

Share this story