കൊച്ചിയില്‍ ലിഫ്റ്റ് തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു
Thu, 26 Jan 2023

എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ
കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.തിമാൻ, പാസ്വാൻ എന്നിവര്‍ക്ക് നിസാര പരിക്കുകളാണേറ്റത്.