നാദാപുരത്ത് അഞ്ചാം പനി പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; ജാഗ്രതാ നിര്‍ദ്ദേശം

Measles

കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ച മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. നാല് കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 12 ആയി. 
നാദാപുരത്ത് ആറ് വാര്‍ഡുകളിലാണ് രോഗബാധ ഉള്ളത്. മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടക്കുന്നുണ്ട്. പുതിയ രക്തസാമ്പിളുകള്‍ എടുക്കേണ്ടതില്ല എന്നും നിര്‍ദേശമുണ്ട്.

പനി, ജലദോഷം, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ഥികളെ സ്‌കൂളിലും അംഗന്‍വാടിയിലും അയക്കരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Share this story