കുടുംബ തർക്കം:പത്തനംതിട്ടയിൽ സഹോദരനെ വെട്ടിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു
crime

തിരുവല്ല: കുടുംബ തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരചിറയിൽ വീട്ടിൽ സന്തോഷ് (43) ആണ് മരിച്ചത്. സഹോദരൻ സജീവാണ് (39) സന്തോഷിനെ ആക്രമിച്ചത്.സന്തോഷിനെ വെട്ടിയ ശേഷം സംഭവ സ്ഥലത്തിന് സമീപത്തെ പഞ്ചായത്ത് ഓഫീസിന്‍റെ മതിൽ ചാടി സജീവ് രക്ഷപ്പെട്ടിരുന്നു. കനത്ത മഴയെ തുടർന്ന് പഞ്ചായത്ത് ഓഫീസിലും പരിസരത്തും വെള്ളം കെട്ടിനിന്നിരുന്നു. വെള്ളത്തിൽ വീണു കിടക്കുന്ന നിലയിലായിരുന്നു സന്തോഷിന്‍റെ മൃതദേഹം.

മതിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന എർത്ത് കമ്പിയിൽ തട്ടിയതാകാം സജീവിന് ഷോക്കേൽക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തലക്ക് പരിക്കേറ്റ സജീവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Share this story