അതിതീവ്ര മഴ : 'മുന്നറിയിപ്പില്‍നിന്ന് പിന്നോട്ടു പോയിട്ടില്ല, ജാഗ്രത തുടരണം’ : മന്ത്രി കെ.രാജന്‍
k rajan

പത്തനംതിട്ട : സംസ്ഥാനത്ത് അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജാഗ്രത തുടരണം. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. വടക്കന്‍ കേരളത്തില്‍ നാളെക്കൂടി ജാഗ്രത തുടരണം. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

Share this story