ഗോള്‍ കീപ്പര്‍ സാമഗ്രികള്‍ കൊണ്ടുപോകാന്‍ അധിക തുക; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പിആര്‍ ശ്രീജേഷ്
ടോക്യോ ഒളിമ്പിക്‌സില്‍ മലയാളി തിളക്കം, മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര്‍ ശ്രീജേഷ്

ഗോള്‍ കീപ്പര്‍ സാമഗ്രികള്‍ കൊണ്ടുപോകാന്‍ അധിക തുക ഈടാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ഇന്ത്യന്‍ ഹോക്കി ടീം കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ്. ഗോള്‍ കീപ്പര്‍ സാമഗ്രികള്‍ക്കായി ഇന്‍ഡിഗോ 1500 രൂപ അധികം ഈടാക്കിയെന്ന് ശ്രീജേഷ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

ഏറെക്കാലമായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. 2021ല്‍ നടന്ന ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു.

Share this story