എറണാകുളത്ത് മകന്‍ അച്ഛനെ വെട്ടിക്കൊന്നു
murder,kasargod

എറണാകുളം : ആമ്പല്ലൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ മകന്‍ ഷാജിയെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊലപാതക സമയത്ത് ഷാജിയും ഷാജിയുടെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഷാജി ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന ആളാണ്. കൊല്ലപ്പെട്ട ബഷീര്‍ കൂലിപ്പണി ചെയ്യുന്ന ആളാണ്. സംഭവത്തില്‍ മുളന്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this story